പി ആര് ശ്രീജേഷ്
രണ്ടുപതിറ്റാണ്ടായി ദേശീയ ഹോക്കി ടീമിന്റെ കോട്ട കാത്ത ശ്രീജേഷ് ഇക്കുറി പാരിസ് ഒളിംപിക്സില്‍ നിന്ന് കേരളത്തിലേക്ക് മറ്റൊരു വെങ്കലമെഡല്‍ കൂടിയെത്തിച്ചു. തുടരെ രണ്ടാം ഒളിംപിക്സിലാണ് ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടമെന്നതും ചരിത്രം. മെഡല്‍ കേരളത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കു സമര്‍പ്പിച്ച് ശ്രീജേഷ് ഹൃദയത്തിന്റെയും കാവലാളായി. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ ഈ വർഷത്തെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം. വിരമിക്കലും പിന്നാലെ ജൂനിയര്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ പരിശീലകനായതും ശ്രീജേഷിനെ വാര്‍ത്തകളിലെത്തിച്ചു.