പി.വി. അന്‍വർ
ഇടതുപക്ഷത്തെ ഒരു എംഎല്‍എ തന്നെ സ്വന്തം സര്‍ക്കാരിനെതിരെ രംഗത്തുവരിക. മുഖ്യമന്ത്രിയെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി നിരന്തരം ആക്രമിക്കുക. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചത് അസാധാരണമായ സാഹചര്യം. അന്‍വര്‍ പോരാളി പരിവേഷത്തില്‍ വാര്‍ത്തകള്‍ നിറഞ്ഞു. DMK (ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചും വാര്‍ത്തകളില്‍.